Posts

Showing posts from March, 2018
Image
സാവിത്രി അമ്മയുടെ ആ രണ്ടു രൂപ.... നേരം എറെ ഇരുട്ടികഴിഞ്ഞു. ട്രെയിൻ വളരെ ലേറ്റ് ആയിരുന്നു. ഞാൻ വീട്ടിൽ എത്തിയപ്പോൾ തന്നെ 10.15 ആയി. പിന്നെ കുളികഴിഞ്ഞ് ഒരോട്ടമായിരുന്നു അമ്പലത്തിലേക്ക്. അമ്പലത്തിൽ ഏഴീശ്വരൻമാരെ എഴുന്നുള്ളിക്കുന്ന രാത്രിപ്പൂരമാണ്, ചോറ്റാനിക്കര അമ്മയുടെ പൂരം . ഇടക്ക് അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു മറക്കരുത് എടുക്കാൻ എന്ന്. എന്നിട്ടും തിരക്കിനിടയിൽ ഞാൻ മറന്നു. സ്കൂട്ടറിൽ ആണ് പോവുന്നത് .വഴി അരികിൽ തന്നെ വണ്ടി നിർത്തി ഞാൻ അമ്പലത്തിലേക്ക് വെച്ചുപിടിച്ചു. തിരക്കിനിടയിൽ പെട്ടപ്പോഴാണ് ഞാൻ ഓർത്തത്, വന്നതെന്തിനാണോ, അത് മറന്നു. പിന്നെ തിരിച്ചിറങ്ങാനും വയ്യാത്ത ഒരവസ്ഥ. പിന്നെ പല മുഖങ്ങളും പരതി, ആരെയും കാണുന്നില്ല.  അങ്ങനെ ചോദിക്കാനും പറ്റില്ലല്ലോ. പക്ഷേ എനിക്ക് ചോദിച്ചേ പറ്റൂ. അപ്പോഴാണ് പ്രിയ കൂട്ടുകാരൻ അഭിലാഷിനെയും അവന്റെ പാതിയെയും അമ്മയെയും കണ്ടത്, അവന്റെ ഭാര്യ എന്നെ കാണുമ്പോഴെക്കും 100 വാട്ട് ചിരി ചിരിക്കും.  എന്നിട്ടും എനിക്ക് ചോദിക്കാൻ തോന്നിയില്ല, കാരണം നാളെ അത് 200 വാട്ട് ആക്കിയാലോ എന്ന് എനിക്കൊരു ഒരു പേടി, ഞാൻ മുന്നോട്ടു തന്നെ പോയി, പലരെയും കണ്ടു , ചോദിക...